താനൂരില്‍ പാളംമുറിച്ച് കടക്കെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു

താനൂര്‍: ദേവധാര്‍ സ്‌കൂളിന് സമീപത്ത് ട്രെയിന്‍തട്ടി വീട്ടമ്മ മരിച്ചു. താനാളൂര്‍ സ്വദേശി ദേവധാര്‍ സ്‌കൂളിന് പിറകില്‍ താമസിക്കുന്ന കളത്തില്‍ കൗസല്യ(45) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ആറര മണിയോടെയാണ് അപകടമുണ്ടായത്.
ബന്ധുവിന്റെ ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് രാമകൃഷ്ണനൊപ്പം പാളം മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നുതന്നെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

Share news
error: Content is protected !!
Scroll to Top