താനൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

താനൂര്‍; ചെറിയമുണ്ടത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മച്ചിങ്ങപ്പാറ സ്വദേശി കോണിക്കല്‍ അനീഷ് കുമാര്‍ (40), ഓവുങ്ങല്‍ സ്വദേശി പള്ളിമാലില്‍ അഷറഫ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെറിയമുണ്ടം മച്ചിങ്ങപ്പാറയിലാണ് സംഭവം.

വ്യാഴഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ചെറിയമുണ്ടം ആലുംകുണ്ട് സ്വദേശിയായ ചോലക്കല്‍ കളേങ്ങല്‍ തൗഫീഖിന്റെ വീടിന്റെ ഒന്നാം നിലയില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് തകര്‍ന്നു വീണത്.
വീടിന്റെ താഴെനില്‍ക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് താങ്ങ് നല്‍കിയിരുന്ന ഇരുമ്പുകാലുകളും കോണ്‍ക്രീറ്റും തകര്‍ന്നുവീഴുകയായിരുന്നു.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top