തിരൂരില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാന്‍ പാത്രവുമായി വരുന്നവര്‍ക്ക് വിലക്കിഴിവ്

തിരൂര്‍; ഹോട്ടലില്‍ നിന്ന് ഭക്ഷണം പാര്‍സലായി വാങ്ങാന്‍ എത്തുന്നവര്‍ പാത്രം കൊണ്ടുവന്നാല്‍ അവര്‍ക്ക് വിലക്കിഴിവ്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനത്തിന്റെ ഭാഗമായി ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് തിരൂര്‍ മേഖലാ കമ്മറ്റിയാണ് ഇത്തരം ഒരു ഡിസ്‌കൗണ്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് നിരോധനം മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ മറികടക്കാന്‍ സ്വന്തമായി പേപ്പര്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന വൈസ് പ്രസിഡന്റ് പിപി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സബ്ക അമീര്‍ അധ്യക്ഷനായി.

Share news
error: Content is protected !!
Scroll to Top