Section

malabari-logo-mobile

താനൂര്‍ ഹാര്‍ബര്‍ രണ്ടാംഘട്ട പ്രവൃത്തിയ്ക്ക് ആറര കോടിയുടെ പദ്ധതി

HIGHLIGHTS : Six and a half crore project for the second phase of Tanur Harbor

മലപ്പുറം: ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച താനൂര്‍ ഹാര്‍ബര്‍ രണ്ടാംഘട്ട പ്രവൃത്തികള്‍ക്ക് ആറര കോടിയുടെ പദ്ധതി. ഹാര്‍ബറിന്റെ തുടര്‍ പ്രവൃത്തികള്‍ക്കായി രൂപരേഖ തയ്യാറായതായി മന്ത്രി വി. അബ്ദുറഹ്മാന്‍ അറിയിച്ചു.

ലാന്റ് ഡവലപ്‌മെന്റ്, പാര്‍ക്കിംങ് ഏരിയ, ഗേറ്റ് ഹൗസ്, കിണറും കുടിവെള്ള വിതരണവും, കാന്റീന്‍ കെട്ടിടം, വല നെയ്ത്ത് കേന്ദ്രം, വര്‍ക്ക് ഷോപ്പ്, ഗിയര്‍ ഷെഡ് കട, ലോഡിങ് ഏരിയ, അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംങ്, ടോയ്‌ലറ്റ് കോംപ്ലക്‌സ്, ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയവയാണ് രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

sameeksha-malabarinews

ആറര കോടിയുടെ പദ്ധതി നബാര്‍ഡ് സഹായത്തോടെ നടപ്പാക്കും. വാഴക്കതെരുവില്‍ നിന്നുള്ള റോഡ് ഹാര്‍ബറിലേക്ക് നീട്ടും. ഹാര്‍ബറിനുള്ളില്‍ മണ്ണിട്ട് നികത്തുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ റോഡ് യാഥാര്‍ത്ഥ്യമാകും. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ കൈവശമുള്ള ഒട്ടുംപുറത്ത് സൂക്ഷിച്ചിട്ടുള്ള മണ്ണ് ഉപയോഗിച്ച് ഹാര്‍ബറില്‍ നികത്താനുള്ള സ്ഥലം നികത്തും.രണ്ടാംഘട്ട പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ ഹാര്‍ബര്‍ അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ണമാകും. പ്രവൃത്തി അതിവേഗം പൂര്‍ത്തീകരിക്കാനാകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു താനൂര്‍ ഹാര്‍ബര്‍ നാടിന് സമര്‍പ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!