മത്സ്യത്തൊഴിലാളികള്‍ക്ക് 1200 രൂപ അടിയന്തര സഹായം: ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ 

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കടലില്‍ പോകാന്‍ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും 1200 രൂപ വീതം അടിയന്തര സഹായം അനുവദിച്ചു. 1,24,970 മത്സ്യത്തൊഴിലാളി കുടുംബത്തിനും 28,070 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബത്തിനും സഹായം ലഭിക്കും. മെയ് 13 മുതല്‍ 18 വരെ ഏര്‍പ്പെടുത്തിയ മീന്‍പിടിത്ത നിരോധന കാലയളവിലേക്കാണ് സഹായം.

ആറു ദിവസത്തെ വരുമാന നഷ്ടത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസമായി പ്രതിദിനം 200 രൂപ വീതമാണ് അനുവദിച്ചത്.

സംസ്ഥാന ദുരന്തനിവാരണ ആശ്വാസനിധിയില്‍ നിന്ന് 18.37 കോടി രൂപ ഇതിനായി അനുവദിച്ചവെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. തുക ഉടന്‍ വിതരണം ചെയ്യും.

Share news
error: Content is protected !!
Scroll to Top