താനൂര്‍ ഹാര്‍ബര്‍ ശുചീകരിച്ചു

താനൂര്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിക്ക് കീഴില്‍ ഫിഷറീസ്, താനൂര്‍ നഗരസഭ, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, പോലീസ്, മത്സ്യഫെഡ് എന്നീ വകുപ്പുകളുടെ ഏകോപനത്തോടെ ഏകദിന ശുചീകരണ യജ്ഞം നടത്തി. ഹാര്‍ബറിലെ ദുര്‍ഗന്ധ പൂര്‍ണ്ണമായ അവസ്ഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വിഷയമായിരുന്നു.

മനുഷ്യാവകാശ കമ്മീഷന്‍ ഏറ്റെടുത്തിരുന്ന വിഷയത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ ചെയര്‍മാനായ താനൂര്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ യോഗ തീരുമാന പ്രകാരം താനൂര്‍ ഡി.വൈ.എസ്.പി പ്രമോദ്, ഡി.ഡി ഫിഷറീസ് സി. ആഷിക്ക് ബാബു വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തുകയും മാസ്സ് ക്ലീനിങ് പ്രോഗ്രാം നടത്തുകയും ചെയ്തു.

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. മുഹമ്മദ് സജീര്‍, താനൂര്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രവീണ്‍, താനൂര്‍ സബ് ഇന്‍സ്പെക്ടര്‍ സുജിത്, എ.എസ്.ഐ കെ. സലേഷ് ഹാര്‍ബര്‍ എഞ്ചിനീയര്‍ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. രാജേഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രണവ് മലോല്‍, മത്സ്യഫെഡ് പ്രൊജക്റ്റ് ഓഫീസര്‍ ടി.എസ്. ശ്രീലക്ഷ്മി  എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ ഹരിത കര്‍മസേന അംഗങ്ങളും സന്നദ്ധ സംഘടനകളും ഫിഷറീസ് റെസ്‌ക്യു ഗാര്‍ഡുകളും നാട്ടുകാരും ചേര്‍ന്നാണ് ഹാര്‍ബര്‍ പരിസരം മാലിന്യമുക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top