പരിമിതികള്‍ക്കിടയിലും താനൂര്‍ ഗവ. കോളേജിന് സ്വര്‍ണത്തിളക്കം

താനൂര്‍: കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍ കോളീജിയറ്റ് കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ താനൂര്‍ ഗവ. കോളേജ് വിദ്യാര്‍ഥിയായ ഇ അര്‍ഷ 60കി.ഗ്രാം വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടി. രണ്ടാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് അര്‍ഷ.

കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പ് ലഭിക്കുന്നത്.

ചാലക്കുടി ഗവ. കോളേജില്‍ വച്ചായിരുന്നു മത്സരം. താനൂര്‍ ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയായ എം ടി അഖില്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. പരിമിതികള്‍ക്കിടയിലും ഇത്തരം നേട്ടങ്ങള്‍ കൊണ്ടുവരുന്ന സന്തോഷം വളരെ വലുതാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top