താനൂര്‍ ഗവ. കോളേജ്: സ്ഥലമേറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം

താനൂര്‍: ഗവ. ആര്‍ട്സ് & സയന്‍സ് കോളേജിനായി ഒഴൂര്‍ പഞ്ചായത്തില്‍ കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂമിയാണ് ഒഴൂരില്‍ കണ്ടെത്തിയിട്ടുള്ളത്.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രത്യാഘാത, എക്സ്പര്‍ട്ട് കമ്മിറ്റിയുടെ അന്തിമ വിലയിരുത്തലിന് ശേഷമാണ് സര്‍ക്കാര്‍ അംഗീകാരമായത്. രണ്ടര ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കോളേജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പുത്തന്‍തെരുവിലെ ഐ.ടി.ഐയിലാണ്.

ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിനായി കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരമായതിന്റെ പശ്ചാത്തലത്തില്‍ അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം വേഗത്തിലാക്കുമെന്ന് വി. അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top