Section

malabari-logo-mobile

വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്നത് 104 വീടുകള്‍

HIGHLIGHTS : തേഞ്ഞിപ്പലം: വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ പ്രളയ പുനരധിവാസ നടപടികള്‍ക്കും ദുരന്തനിവാരണത്തിനുമായി മണ്ഡലം തല പ്രത്യേക സമിതി രൂപീകരിച്ചു. കാലിക്കറ...

തേഞ്ഞിപ്പലം: വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ പ്രളയ പുനരധിവാസ നടപടികള്‍ക്കും ദുരന്തനിവാരണത്തിനുമായി മണ്ഡലം തല പ്രത്യേക സമിതി രൂപീകരിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സെമിനാര്‍ കോംപ്ലക്സില്‍ ചേര്‍ന്ന മണ്ഡലം തല ദുരന്ത നിവാരണ സമിതിയുടെ പ്രളയ അവലോകന യോഗത്തിലാണ് സമിതി രൂപീകരിച്ചത്. പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍, കൃഷി, വീടുകള്‍, അ ങ്കണവാടികള്‍, പാലങ്ങള്‍ ,മറ്റു സ്ഥാപനങ്ങള്‍,വീടുകള്‍,കരയിടിഞ്ഞ പുഴയോരങ്ങള്‍ എന്നിവ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി രണ്ടാഴ്ച്ചക്കുളളില്‍ വിവിധ വകുപ്പ് തല ഉദ്യോഗസഥരങ്ങെുന്ന സമിതി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ജില്ലാ കലക്ടര്‍ വഴി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ധാരണയായി.
സമിതിയില്‍ തിരൂരങ്ങാടി, കൊണ്ടോട്ടി തഹസില്‍ദാര്‍മാര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി പഞ്ചായത്ത് ബ്ലോക്ക് ബി.ഡി.ഒ മാര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പരപ്പനങ്ങാടി വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പരപ്പനങ്ങാടി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പരപ്പനങ്ങാടി വന്‍കിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരാണ് അംഗങ്ങള്‍. ദേശീയപാത കാക്കഞ്ചേരി വളവിലെ മണ്ണെടുത്ത സഥലം, പെരുവള്ളൂര്‍ പുതിയത്ത് പൊറായി അരീക്കാട്ട് മാട്ടിലെ ചെങ്കല്‍ പാറയിലുണ്ടായ വിളളല്‍ ജിയോളജിസ്റ്റടങ്ങുന്ന സമിതി പരിശോധിക്കും.
മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ പാറക്കടവ്, ചുഴലി, കാര്യാട് പ്രത്യേക പാക്കേജ് ആവിഷ്‌കരിക്കും. കരയിടിച്ചില്‍ ഉണ്ടായ പുഴയോരങ്ങള്‍ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിനായുള്ള ഡി.പി.ആര്‍ വന്‍കിട ജലസേചന വിഭാഗം തയ്യാറാക്കും. തോടുകള്‍,കൈതോടുകള്‍ എന്നിവയിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ റവന്യൂ റീസര്‍വ്വേ വിഭാഗത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കാനും തീരുമാനമായി.
പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍മാലിക്, ഡെപ്യൂട്ടി കലക്ടര്‍ ഡേ: ജെ.ഒ അരുണ്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍ കലാം, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാതിമ മണ്ണറോട്ട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കുട്ടശേരി ശരീഫ, വി.എന്‍ ശോഭന, സഫിയ റസാഖ്, സി.രാജേഷ് ജില്ലാ പഞ്ചായത്തംഗങ്ങളായ എ.കെ അബ്ദുറഹിമാന്‍, ബക്കര്‍ ചെര്‍ണൂര്‍, സെറീന ഹസീബ്,തിരൂരങ്ങാടി താഹസില്‍ദാര്‍ വിജയകുമാര്‍, കൊണ്ടോട്ടി ഡെപ്യൂട്ടി താഹസില്‍ദാര്‍ കെ.സുമ, തിരൂരങ്ങാടി ബി ഡി ഒ എം.ജോബിന്‍ ചെറുകിട ജലസേചന സിവില്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.വി ഉണ്ണികൃഷ്ണന്‍,ചെറുകിട ജലസേചന മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.നാരായണന്‍,ജില്ലാ അസിറ്റന്റ് ജിയോളജിസ്റ്റ് സുഭേഷ് തൊട്ടിയില്‍, കൃഷി വിഭാഗം എഡിഎമാരായ സി.പിസൈഫുന്നീസ, പി.ടി ലളിതാ ദേവി, ജലവിഭവ വിഭാഗം അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനിയര്‍ പി.ടിനാസര്‍,കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനിയര്‍ രജനി പി നായര്‍, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനിയര്‍ കെ.അബ്ദുല്‍ അസീസ്, തദ്ദേശ സ്വയംഭരണ വിഭാഗം അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനിയര്‍മാരായ എ.മാധവന്‍, എ.സന്തോഷ്, ഹാര്‍ബര്‍ എഞ്ചിനിയര്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ റ്റി എ റുബീന, ദേശീയപാത വിഭാഗംഅസിസ്റ്റന്റ് എഞ്ചിനിയര്‍ വിനോദ് കുമാര്‍ ചാലില്‍, പോലീസ് വിഭാഗം എസ് ഐ വി.യു അബ്ദുല്‍ അസീസ്, മറ്റു വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു.
മഴക്കെടുതിയില്‍ ചേലേമ്പ്ര പഞ്ചായത്തില്‍ 20 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. മറ്റ് പഞ്ചായത്തുകളിലെ പൂര്‍ണ്ണഭവന നാശത്തിന്റെ കണക്ക് ഇപ്രകാരമാണ്
മൂന്നിയൂര്‍25,
വള്ളിക്കുന്ന് 13
തേഞ്ഞിപ്പലം 11
പെരുവള്ളൂര്‍ 21
അരിയല്ലൂര്‍ 6
പള്ളിക്കല്‍ 8

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!