ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി മഞ്ജുവാര്യരും സംഘവും

ദില്ലി: നടി മഞ്ജു വാര്യരും സംഘവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി. സിനിമ ചിത്രീകരണത്തിനായി പോയ സംഘമാണ് കുടുങ്ങിയിരിക്കുന്നത്.

സനല്‍കുമാര്‍ ശശീധരന്റെ കയറ്റം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മുപ്പത് പേര്‍ ഉള്‍പ്പെടുന്ന സംഘം ഹിമാചലിലേക്ക് പോയത്.

മണാലിയില്‍ നിന്ന് 100 കി.മി അകലെയുള്ള ഛത്ര എന്ന സ്ഥലത്താണ് മഞ്ജുവും സംഘവും കുടുങ്ങിക്കിടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 11000 അടി ഉയരത്തിലാണ് ഈ സ്ഥലം. കനത്ത മഴയും മണ്ണിടിച്ചിലും കാരണമാണ് സംഘത്തിന് പുറത്തു കടക്കാന്‍ കഴിയാതിരുന്നത്.

കഴിഞ്ഞ ദിവസം മഞ്ജു തന്റെ സഹോദരനെ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇവരുടെ കൈവശം രണ്ട് ദിവസത്തേക്ക് മാത്രമുള്ള ഭക്ഷണമേ ഉള്ളു എന്നാണ് വിവരം.

ഷൂട്ടിംഗ് സംഘത്തെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top