മയക്കുമരുന്നുമായി യുവാവ് പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയില്‍

പരപ്പനങ്ങാടി: മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കൊണ്ടോട്ടി സ്വദേശി കാഞ്ഞിരപ്പറമ്പ് മങ്ങാട്ട് സുലൈമാന്‍ കുണ്ടില്‍ (28)ആണ് പിടിയിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍ ജോസിന്റെ നേതൃത്വത്തില്‍ ചേളാരി, തേഞ്ഞിപ്പാലം,യൂണിവേഴ്‌സിറ്റി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലും പരിശോധനയിലും നിരോധിത ലഹരിമരുന്നായ എംഡി എം എ, ഹാഷിഷ് ഓയില്‍, ഹാഷിഷ് ഓയില്‍ ചേര്‍ത്ത പുകയില എന്നിവയുമാണ് പിടികൂടിയത്.

ഈ ഭാഗങ്ങളില്‍ യുവാക്കളുടെ ഇടയില്‍ വ്യാപകമായിലഹരിമരുന്നു ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഈ പ്രദേശങ്ങള്‍ കര്‍ശന നിരീക്ഷണത്തിലായിരുന്നു.

പ്രതിയില്‍ നിന്ന് 480 മില്ലി.ഗ്രാം ഹാഷിഷ് ഓയില്‍, 400 മില്ലിഗ്രാം എംഡിഎംഎ , 1.33ഗ്രാം ഹാഷിഷ് ഓയില്‍ കലര്‍ത്തിയ പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. ഓണക്കാല സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് കര്‍ശന പരിശോധന നടത്തുന്നതിനിടയില്‍ ആണ് ഇത്തരം മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയത്.

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ് സുര്‍ജിത്, ടി.സന്തോഷ്, സൂരജ് വി.കെ, സിവില്‍ ഓഫീസര്‍മാരായ രജീഷ് കെ.വി.സമേഷ് കെ., ദിലീപ് പി, ഷിജു, ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top