മഞ്ജുവാര്യരേയും സംഘത്തെയും രക്ഷപ്പെടുത്തി

ദില്ലി: ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജുവാര്യരേയും സംഘത്തെയും രക്ഷപ്പെടുത്തി. സംഘത്തെ മണാലിയിലേക്ക് എത്തിച്ചതായാണ് റിപ്പോര്‍ട്ട്.

സനല്‍ ശശീധരന്റെ ‘കയറ്റം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മഞ്ജുവും സംഘവും ഹിമാചലില്‍ പോയത്. മണാലില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഛത്രയിലാണ് സംഘം ശക്തമായ മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് കുടുങ്ങിയത്. സംഘത്തില്‍ മുപ്പത് പേരാണ് ഉണ്ടായിരുന്നത്.

ഇന്നലെ മഞ്ജു സഹോദരന്‍ മധുവാര്യരെ വിളിച്ചപ്പോള്‍ മാത്രമാണ് വിവരം പുറംലോകമറിഞ്ഞത്. വിനോദ സഞ്ചാരത്തിനായി എത്തിയ ഇരുനൂറോളം പേര്‍ ഇവിടെ കുടങ്ങിക്കിടക്കുന്നതായും അവര്‍ക്ക് സഹായമെത്തിക്കണമെന്നും മഞ്ജു പറഞ്ഞിരുന്നു. മൂന്നാഴ്ച്ചയോളമായി ചിത്രത്തിന്റെ ചിത്രീകരണത്തിനായി സംഘം ഇവിടെ തങ്ങിവരികയായിരുന്നു. എല്ലാ കമ്മ്യൂണിക്കേഷനും നിലച്ചതോടെ സാറ്റ്‌ലൈറ്റ് ഫോണിലൂടെയാണ് മഞ്ജു സഹോദരനുമായി ബന്ധപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top