താനൂര്‍: ചീരാന്‍ കടപ്പുറം ജി.എം.യു.പി സ്‌ക്കൂളിന് പുതിയതായി നിര്‍മ്മിച്ച കെട്ടിടം വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ വിദ്യാര്‍ത്ഥികള്‍ക്കായി വെള്ളിയാഴ്ച തുറന്ന് കൊടുക്കും.
1 കോടി 67 ലക്ഷം രൂപ ചെലവില്‍ തീരദേശ വികസന കോര്‍പ്പറേഷനാണ് കെട്ടിടം നിര്‍മ്മിച്ചത്. ഏറെ നാളത്തെ പ്രദേശത്തുകാരുടെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.
രാവിലെ 11.30നാണ് ചടങ്ങ്. പ്രളയ പശ്ചാത്തലത്തില്‍ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെയാണ് സ്‌ക്കൂള്‍ തുറന്ന് കൊടുക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




