എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണം

വെള്ളപ്പൊക്കത്തെ തുടര്‍ന്നു മലിനജലത്തില്‍ ഇറങ്ങിയവരും മലിനജലവുമായി സമ്പര്‍ക്കമുണ്ടായവരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളപ്പൊക്കത്തെ തുടര്‍ന്നു മലിനജലത്തില്‍ ഇറങ്ങിയവരും മലിനജലവുമായി സമ്പര്‍ക്കമുണ്ടായവരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ 100 ഗ്രാമിന്റെ ഡോക്‌സിസ്‌യ്ക്ലിന്‍ ഗുളികകള്‍ ആഴ്ചയില്‍ രണ്ട് എണ്ണം ഭക്ഷണത്തിനു ശേഷം കഴിക്കണം. പ്രതിരോധ മരുന്നു കഴിക്കാത്തവരില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ കെട്ടിനിന്ന വെള്ളവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്ക് പനി, ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •