ബഹ്‌റൈനില്‍ മലയാളി യുവാവ് മരണപ്പെട്ടു

മനാമ: കോഴിക്കോട് കൊയിലാണ്ടി മുചുകുന്ന് സ്വദേശി പടിഞ്ഞാറെ വട്ടക്കണ്ടി അസൈനാരുടെ മകന്‍ ഹാഷിം(42)ആണ് മരിച്ചത്. വാഹനത്തില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബഹ്‌റൈനില്‍ വേള്‍ഡ് വൈഡ് സെയ്ല്‍ കാര്‍ സ്‌പെയര്‍ പാര്‍ട്‌സ് എന്ന കമ്പനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്തുവരികയായിരുന്നു.18 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തു വരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ഭാര്യ: ശംസീദ, മക്കള്‍: ആലിയ, ആശിഖ്,ആദില്‍.

Share news
error: Content is protected !!
Scroll to Top