പിതാവിന്റെ സഹോദരന്‍ പുഴയിലെറിഞ്ഞ കുട്ടിയുടെ  മൃതദേഹം കണ്ടെത്തി

മേലാറ്റൂര്‍:പിതാവിന്റെ സഹോദരന്‍ പുഴയിലെറിഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എടയാറ്റൂര്‍ മങ്കരത്തൊടി സലീമിന്റെ മകന്‍ മുഹമ്മദ് ഷഹീന്‍(9)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം കൂട്ടിലാങ്ങാടി പാലത്തില്‍ നിന്ന് ഒരു കിലോമീറ്ററകലെ കടലുണ്ടിപ്പുഴയുടെ പടിഞ്ഞാറ് മണ്ണ പാറക്കടവ് നെച്ചിക്കുറ്റി കടവിന് താഴെയാണ് മുള്‍പ്പടര്‍പ്പില്‍ കുടങ്ങിയ നിലയില്‍ മതൃദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടകാര്യം പോലീസില്‍ അറയിച്ചത്.

ഈ മാസം 13 നാണ് രാത്രി പത്തുമണിയോടെ പിതാവിന്റെ സഹോദരനായ ആനക്കയം പുള്ളിലങ്ങാടി മുഹമ്മദ് ആനക്കയം പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞത്. അന്ന് രാവിലെയാണ് ഷഹീനെ ഇയാള്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. പന്ത്രണ്ട് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. കുട്ടിയെ പുഴയിലെറിഞ്ഞതായി ഇയാള്‍ മൊഴി നല്‍കിയതും. തുടര്‍ന്നാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്കായി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്.
കുട്ടിയുടെ പിതാവില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ നീക്കം.

Share news
error: Content is protected !!
Scroll to Top