നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

താനൂർ: നിറമരതുർ കുമാരൻ പടിയിൽ സ്വാകാര്യ വ്യക്തിയുടെ  നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തുനിന്നും വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി . പൂർണ്ണ വളർച്ചയെത്തിയ ഒന്നര മീറ്റർ നീളത്തിലുള്ള ചെടിയാണ് കണ്ടെത്തിയത് താനൂർ എസ് ഐ രാജേന്ദ്രൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന്റെ പുറകിലായി മതിലിനോട് ചേർന്ന് ചെടി കണ്ടെത്തിയത് ഇരുപത്തിയെട്ട് ശിഖിരങ്ങളോട് കൂടി ചെടി ഉപയോഗ്യമുള്ളതാണന്ന് പോലീസ് പറഞ്ഞു.
എക്സൈസും സ്ഥലതെത്തി. ചെടി പറിച്ചെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചതായിപോലിസ് അറിയിച്ചു. താനൂർ അഡീഷണൽ എസ് ഐമാരായ രാജൻ, ബാബുരാജ്, സിവിൽ പോലീസ്  ഓഫീസർമാരായ സലേഷ്, അഭിലാഷ് , എക്സൈസ് ഇൻസപെക്ടർ രാധാകൃഷ്ണൻ , അസി ഇൻസ്പെകർ പ്രദീപ് പ്രീവന്റീവ് ഓഫീസർ ദിനേശൻ, സിവിൽ എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് എന്നിവർ സ്ഥലതെത്തി.