താനൂര്‍: മത്സ്യബന്ധനത്തിനു പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളം മറിഞ്ഞു കാണാതായ പുതിയ കടപ്പുറം സ്വദേശി കണ്ണപ്പന്റെപുരക്കല്‍ സലാമിനെ കണ്ടെത്താനുള്ള തിരച്ചില്‍ വിഫലം.
അതിരാവിലെ തുടങ്ങിയ തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നേവിയുടെ എയര്‍ ക്രാഫ്റ്റ് രാവിലത്തെ തിരച്ചിലിനുശേഷം കൊച്ചിയിലേക്കു മടങ്ങി.
കോസ്റ്റ് ഗാര്‍ഡ്, തീരദേശ പോലീസ് എന്നിവയുടെ ബോട്ടുകളും കടലില്‍ തിരച്ചില്‍ നടത്തി. കൂടുതല്‍ മുങ്ങല്‍വിദഗ്ദ്ധരും ഇന്ന് കടലില്‍ തിരച്ചില്‍ നടത്തി.
വി അബ്ദുറഹ്മാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




