താനൂര്‍: മത്സ്യബന്ധനത്തിന് പോയി കടലില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതിയ കടപ്പുറം സ്വദേശി കണ്ണപ്പന്റെ പുരയ്ക്കല്‍ സലാമി(40)ന്റെ മൃതദേഹമാണ് ലഭിച്ചത്. കൂട്ടായി പണ്ടായി കടപ്പുറത്തുനിന്നും ഇന്ന് പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസമാണ് ഹാര്‍ബറില്‍ നിന്നും ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ പരമ്പരാഗത വള്ളം മറിഞ്ഞ് ഒരാളെ കാണാതായത്. കൂടെ ഉണ്ടായിരുന്ന മറ്റൊരാളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് അന്നു തന്നെ രക്ഷപ്പെടുത്തിയിരുന്നു.
അപകടത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ്, തീരദേശ പോലീസും മുങ്ങല്‍ വിദഗ്ദ്ധരും കടലില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
വി അബ്ദുറഹ്മാന്‍ എംഎല്‍എ, എന്‍. ഷംസുദ്ദീന്‍ എംഎല്‍എ, മുന്‍മന്ത്രി കുട്ടിഅഹമ്മദ്കുട്ടി എന്നിവര്‍ വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും.




