മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ കൂടി കോവിഡ് വിമുക്തരായി

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി രോഗമുക്തരായി.

മെയ് രണ്ടിന് രോഗബാധ സ്ഥിരീകരിച്ചവരായ അസം സ്വദേശി 22 കാരന്‍, വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനി 26 വയസുകാരി എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

രോഗബാധിതയായിരിക്കെ, വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിനും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top