പൊതുജനങ്ങൾക്ക് ഓണസദ്യയൊരുക്കി താനൂർ ഫയർ സ്റ്റേഷൻ

താനൂര്‍: അഗ്‌നിരക്ഷാ നിലയ പരിസരത്തെ മുഴുവന്‍ വീട്ടുകാര്‍ക്കും ഓണസദ്യയൊരുക്കി താനൂര്‍ അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍. ചടങ്ങില്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളും ഇരുനൂറോളം പ്രദേശവാസികളും ആളുകള്‍ പങ്കെടുത്തു.

സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷമുള്ള ആദ്യത്തെ ഓണാഘോഷ പരിപാടിയാണ് ഞായറാഴ്ച നടന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം താനൂര്‍ എസ് ടി ഒ രാജേന്ദ്രന്‍ നിര്‍വഹിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി വിവിധയിനം കലാപരിപാടികളും നിലയത്തില്‍ വെച്ച് സംഘടിപ്പിച്ചു. വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി.

 

Share news
error: Content is protected !!
Scroll to Top