Section

malabari-logo-mobile

ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം ;താനൂരില്‍ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായി

HIGHLIGHTS : താനൂരിന്റെ ദീര്‍ഘകാലത്തെ സ്വപ്നമായ താനൂര്‍ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയര്‍ സ്റ്റേഷന്‍ താനൂരിലെ ജനതയ്ക്ക് സമര്...

താനൂരിന്റെ ദീര്‍ഘകാലത്തെ സ്വപ്നമായ താനൂര്‍ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയര്‍ സ്റ്റേഷന്‍ താനൂരിലെ ജനതയ്ക്ക് സമര്‍പ്പിച്ചു. താനൂര്‍ കളരിപ്പടിയിലാണ് ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

2019-20 ബജറ്റില്‍ പ്രഖ്യാപിച്ച ഫയര്‍ സ്റ്റേഷന്‍ പദ്ധതിയാണ് യാഥാര്‍ത്ഥ്യമായത്. ഇതോടെ തീരദേശമേഖലയിലുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താനൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന് കഴിയും.

sameeksha-malabarinews

താനൂരില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷനായ വി. അബ്ദുറഹ്‌മാന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ ഫയര്‍ ഓഫീസര്‍ ടി. അനൂപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ടി. ദിപീഷ്, പി.ടി. അക്ബര്‍, താനൂര്‍ ഡിവൈഎസ്പി എംഐ ഷാജി, സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, കെ ടി ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുസ്തഫ കമാല്‍, ഉത്തര മേഖല കേരള ഫയര്‍ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് പാമ്പലത്ത്, പാലക്കാട് മേഖല ഫയര്‍ഫോഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എല്‍. ഗോപാലകൃഷ്ണന്‍, കേരള ഫയര്‍ സര്‍വ്വീസ് ഡ്രൈവേഴ്സ് ആന്റ് മെക്കാനിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുരേഷ് മേലടത്ത് എന്നിവര്‍ സംസാരിച്ചു.

കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ ഡയറക്ടര്‍ സര്‍വീസസ് ജനറല്‍ ഡോ. ബി സന്ധ്യ സ്വാഗതവും താനൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം. രാജേന്ദ്രനാഥ് നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!