ദേവധാര്‍ സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദര്‍ശനം

താനൂര്‍: അന്താരാഷ്‌ട്രാ നിലവാരത്തിലേക്ക്‌ ഉയര്‍ത്താന്‍ തെരഞ്ഞെടുത്ത ദേവധാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികളുമായും രക്ഷിതാക്കളുമായും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായും മന്ത്രി സംവദിച്ചു. 2019 മാര്‍ച്ചിനകം താനൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്‌ ആക്കുമെന്ന്‌ മന്ത്രി പറഞ്ഞു. വി. അബ്‌ദുറഹിമാന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ.എം ബാപ്പു ഹാജി, ഇ ജയന്‍, കെ.എന്‍. മുത്തുക്കോയ തങ്ങള്‍, പി.എസ്‌ സഹദേവന്‍, കെ ജനചന്ദ്രന്‍ മാസ്റ്റര്‍, പി.എ. മുസ്‌തഫ പ്രസംഗിച്ചു.

Share news
error: Content is protected !!
Scroll to Top