താനൂരില്‍ സാമൂഹ്യ വിരുദ്ധര്‍ തടയിണക്ക് തീയിട്ടു

താനൂര്‍: തയ്യാല മുട്ടിക്കല്‍ തോട്ടില്‍ സാമൂഹികവിരുദ്ധര്‍ മാലിന്യം കൂട്ടിയിട്ട് തീയിട്ടു. വിസിബി തടയണയുടെ പലക കത്തി നശിച്ചു. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
ഈ സമയത്ത് പാടത്ത് നിന്നും പുക ഉയരുന്നതു കണ്ട് അവിടയുണ്ടായിരുന്ന ശൈലേഷ് കൂമാര്‍, മുഹമ്മദ് റാഫി എന്നീ രണ്ട് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളാണ് ഓടിയെത്തി തീയണച്ചത് അപ്പോഴേക്കും തടയണയുടെ പലകകള്‍ കത്തിനശിച്ചിരുന്നു.
തോട്ടില്‍ ഉണങ്ങിയ തേങ്ങയും ചപ്പുചവറുകളും നിറഞ്ഞിരുന്നു ഇതിന് തീയിട്ടതാവാനാണ് സാധ്യത.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രദേശത്ത് നിരവധിയാളുകള്‍ ഒത്തുകൂടാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് കൂട്ടണമെന്ന ആവിശ്യവും ശക്തമാണ്.

Share news
error: Content is protected !!
Scroll to Top