
തിരുവനന്തപുരം കേരളത്തില്‍ ഇന്ന് പേര്‍ക്ക് കോവിഡ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ പതിവ് പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര് 7 കാസര്‍കോട് 2 കോഴിക്കോട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്. ഇവരില്‍ 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. മൂന്ന് പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്
19 പേര്‍ക്ക് ഇന്ന് ഫലം നെഗറ്റീവ് ആയി. 816 പേര്‍ ആശുപത്രിയിലും 1,22,676 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 373പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഏത് പീഡനകാലത്തിന് ശേഷവും അതജീവനത്തിന്റെ കാലമുണ്ടെന്ന ശുഭപ്രതീക്ഷയാണ് ഈസ്റ്റര്‍ നല്‍കുന്നതെന്നും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ചാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം തുടങ്ങിയത്. കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




