ആള്‍മാറാട്ടം നടത്തിയും വ്യാജരേഖകള്‍ നിര്‍മ്മിച്ചു കോടികള്‍ തട്ടിയ താനൂര്‍ തെന്നല സ്വദേശികള്‍ റിമാന്‍ഡില്‍

താനൂർ : മുംബൈ തട്ടിപ്പ് കേസിലെ പ്രതികളിൽ നാലുപേരേയും മുംബൈ ബെല്ലാർഡ് പിയർ അഡ്ഡിൽ മെട്രോപൊളിറ്റൻ കോടതി റിമാൻഡ് ചെയ്തു.  കഴിഞ്ഞ മൂന്നാം തിയ്യതി കേരള പോലീസിന്റെ സഹായത്തോടെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയ തെന്നല സ്വദേശികളായ കോട്ടുവാല ഹംസ ഹാജി,  സൈതാലിക്കുട്ടി, അബ്ദുൽ ഖാദർ ,അബ്ദുറഹിമാൻ എന്ന മാനു എന്നിവരെയാണ് മുംബൈ കോടതിയിൽ ഹാജറാക്കി എട്ടാം തിയ്യതി വരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നത്.

എട്ടാം തിയ്യതി  കോടതിയിൽ ഹാജരാക്കി പ്രതികളെ പതിനൊന്നാം തിയ്യതി വരെ വീണ്ടും കസ്റ്റഡിയിൽ വിട്ടു കൊണ്ട് ഉത്തരവാകുകയായിരുന്നു.

കസ്റ്റഡി കാലാവധി തീരുന്ന ദിവസമായ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതികളെ റിമാൻഡ് ചെയ്തത്. എന്നാൽ സമാന സ്വഭാവമുള്ള മറ്റൊരു പരാതിയിൽമേലുള്ള കേസ് കോടതി ഓപ്പൺ ചെയ്യുകയും ആ കേസിൽ പ്രതികളായ കോട്ടുവാല ഹംസ ഹാജി, കോട്ടുവാല അബ്ദുൽ ഖാദർ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത്കൊണ്ട് കോടതി ഉത്തരവായിട്ടുമുണ്ട്.

ആള്‍മാറാട്ടം നടത്തിയും വ്യാജരേഖകള്‍ നിര്‍മ്മിച്ചു കോടികള്‍ തട്ടിയ താനൂര്‍ തെന്നല സ്വദേശികള്‍ പിടിയില്‍

Related Articles