ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന്  കൊല്ലം തുളസി

കൊല്ലം: ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് നടന്‍ കൊല്ലം തുളസി. സ്ത്രീകളെ വലിച്ചുകീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒരു ഭാഗം സുപ്രീംകോടതിക്കും അയച്ചുകൊടുക്കണമെന്നും അദേഹം പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി പറഞ്ഞു.

കൊല്ലത്ത് ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കവെയാണ് കൊല്ലം തുളസിയുടെ വിവാദപ്രസംഗം. ശബരിമല വിശ്വാസ സംരക്ഷണ ജാഥയുടെ ഭാഗമായി കൊല്ലം ജില്ലയിലാണ് ഇന്ന് പ്രകടനം. ചവറയില്‍ നിന്ന് ആരംഭിച്ച ഇതിന്റെ ഉദ്ഘാടന പരിപാടിക്കിടെയാണ് കൊല്ലം തുളസി സംസാരിച്ചത്.

Related Articles