താനൂര്‍ : താനൂരില്‍ കാര്‍ ട്രാന്‍സ്‌ഫോമറിലിടിച്ചു. ഇടിയെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വൈദ്യുതി പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ താനൂര്‍ – പരപ്പനങ്ങാടി റോഡില്‍ ടീവീസ് ഓഡിറ്റോറിയത്തിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. കണ്ണൂരില്‍ നിന്നും തിരൂരിലേക്ക് പോകുകയായിരുന്നു കാര്‍. കണ്ണൂര്‍ സ്വദേശിയാണ് കാറോടിച്ചിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇതെ തുടര്‍ന്ന് ഏറെ നേരം ഈ ഭാഗത്ത് ഗതാഗത തടസ്സം ഉണ്ടായി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



