സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

sirajചങ്ങരംകുളം: സ്‌കൂള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവിനെ പൊന്നാനി റെയ്ഞ്ച് എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കാലടി പോത്തനൂര്‍ വല്ലാക്കര കാഞ്ഞിരക്കടവ് വീട്ടില്‍ സിറാജി (27) നെയാണ് എടപ്പാളില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്.

കുറ്റിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ബാര്‍ബര്‍ഷോപ്പ് നടത്തി വരുന്ന സിറാജ് ഷോപ്പിലേക്ക് കുട്ടികളെ ആകര്‍ഷിച്ച് കെട്ടിടത്തിനു മറവില്‍ വെച്ച് വിതരണം ചെയ്യുകയാണ് ചെയ്തിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അതേസമയം ഇയാളില്‍ നിന്ന് കഞ്ചാവിന്റെ നിരവധി പൊതികളും കണ്ടെടുത്തിട്ടുണ്ട്.

ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നെങ്കിലും ഇന്നലെയാണ് പിടിയിലായത്.

പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. പൊന്നാനി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി ദിലീപ് കുമാര്‍, പ്രവന്റീവ് ഓഫീസര്‍ കെ ജാഫര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുദര്‍ശനന്‍, രാജേഷ് കെ ഈപ്പന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top