താന്‍ അവധിയില്‍ പോയെന്ന വാര്‍ത്ത അസംബന്ധം; പന്ന്യന്‍ രവീന്ദ്രന്‍

pannyanകണ്ണൂര്‍ : താന്‍ അവധിയില്‍ പോയെന്ന വാര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ നിഷേധിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അസംബന്ധമാണ്. താന്‍ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്നും, ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതുകൊണ്ടാണ് കണ്ണൂരിലേക്ക് മടങ്ങിയതെന്നും,അവധിയില്‍ പ്രവേശിക്കേണ്ട കാര്യം തനിക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിശദീകരിച്ചു.

പന്ന്യന്‍ രവീന്ദ്രന്റെ അവധി അപേക്ഷ ഒരു ഘട്ടത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി അറിയിച്ചു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവധിയിലാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍. സ്ഥാനാര്‍ത്ഥി വിവാദവും തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ അച്ചടക്ക നടപടികള്‍ക്കും പിന്നാലെയായിരുന്നു പന്ന്യന്‍ അവധിയില്‍ പ്രവേശിച്ച വാര്‍ത്ത പുറത്തു വന്നത്.

Share news
error: Content is protected !!
Scroll to Top