ഗണിതശാസ്ത്ര നൊബേല്‍ ഇന്ത്യന്‍ വംശജന്

manjul-bhargava-new copyവാഷിംഗ്ടണ്‍ : ഗണിതശാസ്ത്രത്തിലെ നൊബേല്‍ സമ്മാനമായ ഫീല്‍ഡ് മെഡലിന് ഇന്ത്യന്‍ വംശജന്‍ അര്‍ഹനായി. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്രജ്ഞനായ മഞ്ജുള്‍ ബര്‍ഗാവയാണ്(40) പുരസ്‌കാരത്തിന് അര്‍ഹനായത്. ജ്യാമിതിയ അക്കങ്ങളിലെ പുതിയ സമവാക്യങ്ങളുടെ കണ്ടെത്തലുകളാണ് ബര്‍ഗാവയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

മഞ്ജുള്‍ ബര്‍ഗന് പുറമെ ഇറാനിയന്‍ ഗണിതശാസ്ത്രജ്ഞയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയുമായ മറിയം മിര്‍സാക്കാനി(37), ബ്രസീലില്‍ നിന്നുള്ള അര്‍തര്‍ അവീന(35) ഓസ്ട്രയയില്‍ നിന്നുള്ള മാര്‍ട്ടിന്‍ഹാരിയര്‍(38) എന്നിവരും പുരസ്‌കാരം സ്വന്തമാക്കി.

അന്താരാഷ്ട്ര ഗണിതശാസ്ത്ര യൂണിയനാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 4 വര്‍ഷം കൂടുമ്പോഴാണ് അവാര്‍ഡ് സമ്മാനിക്കുക. സോളില്‍ നടന്ന അന്താരാഷ്ട്ര ഗണിതശാസ്ത്ര യൂണിയന്റെ സമ്മേളനത്തില്‍ വെച്ചാണ് ഇത്തവണ ജേതാക്കളെ പ്രഖ്യാപിച്ചത്.

Share news
error: Content is protected !!
Scroll to Top