താനൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയുടെ മാല കവര്‍ന്നു

താനൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയുടെ മാല മോഷ്ടിച്ചതായി പരാതി. താനൂര്‍ സ്‌കൂള്‍പടി റെയില്‍വേ ലൈനിന് സമീപത്തെ പട്ടാട്ടില്‍ അച്യുതന്‍കുട്ടി നായരുടെ ഭാര്യ രാധമ്മ (70)യുടെ മാലയാണ് നഷ്ടമായത്.

ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫാക്കിയശേഷമായിരുന്നു മോഷ ണം. രാധമ്മ എമര്‍ജന്‍സി ലൈറ്റ് തെളിക്കുന്നതിനിടെ വാതില്‍ ചവിട്ടിത്തുറന്ന് അക ത്തുകയറിയ മോഷ്ടാവ് കഴു ത്തില്‍ക്കിടന്ന മാല പൊട്ടിച്ചെ ടുക്കുകയായിരുന്നു. പിടിവലി യില്‍ മാലയുടെ ഒരു കഷ്ണം പൊട്ടിവീണു.

സംഭവം നടക്കുന്ന സമയം സമീപത്തെ റെയില്‍പാളത്തിലൂടെ ട്രെയിന്‍ പോകുന്നതിനാല്‍ വൃദ്ധയുടെ കരച്ചില്‍ പുറത്തുകേ ട്ടില്ല. അകത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവും കാര്യമറിഞ്ഞില്ല. പരിക്കേ റ്റ രാധമ്മ ആശുപത്രിയില്‍ ചികിത്സ തേടി. താനൂര്‍ പൊലി സ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top