ഹിന്ദി ഭൂമിയില്‍ തൂത്തുവാരി ബിജെപി, തെലുങ്കാനയില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ മൂന്നിടത്ത് ബിജെപിക്ക് ജയം ദക്ഷിണേന്ത്യയിലെ തെലുങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചു. മിസോറാമില്‍ തിങ്കളാഴ്ച വോട്ടെണ്ണും

മധ്യപ്രദേശില്‍ തുടര്‍ ഭരണത്തോടൊപ്പം രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തതാണ് ബിജെപി വിജയം ആഘോഷിച്ചത്. തെലുങ്കാനയില്‍ തുടര്‍ ഭരണം പ്രതീക്ഷിച്ച ബി ആര്‍ എസിനെ അട്ടിമറിച്ചാണ് കോണ്‍ഗ്രസ് വിജയിച്ചത്.

നാലു സംസ്ഥാനങ്ങളിലെ കക്ഷിനില: ഛത്തീസ്ഗഡ്: ആകെ 90. ബിജെപി 54, കോണ്‍ഗ്രസ് 35, ജിജിപി 1.

രാജസ്ഥാന്‍: ആകെ 199. ബിജെപി 115, കോണ്‍ഗ്രസ് 69, സ്വതന്ത്രര്‍ 8, ബിഎസ്പി 2, മറ്റുള്ളവര്‍ 3.

മധ്യപ്രദേശ്: ആകെ 230. ബിജെപി 163, കോണ്‍ഗ്രസ് 66, മറ്റുള്ളവര്‍ 1.

തെലുങ്കാന: ആകെ 119. കോണ്‍ഗ്രസ് 64, ബിആര്‍എസ് 39, ബിജെപി 8, എഐഎംഐഎം 7, സിപിഐ 1.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top