താനൂരില്‍ മധ്യവയസ്‌കന്‍ കിണറ്റില്‍ മരിച്ചനിലയില്‍

താനൂര്‍: നിറമരുതൂര്‍ മങ്ങാട് കുമാരന്‍പടിയില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കിണറ്റില്‍നിന്ന് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.
കാളാട് പള്ളിപ്പടി സ്വദേശി അമ്പലക്കണ്ടി സൈതലവി (58)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പരിസരം ശുചീകരിക്കുന്നതിനിടെ ദുര്‍ഗന്ധം കാരണം നാട്ടുകാര്‍ കിണര്‍ പരിശോധിക്കുകയായിരുന്നു. ചേലാട്ട് അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ളതാണ്. തിരൂര്‍ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

കിണറ്റില്‍ കമിഴ്ന്നുകിടന്നനിലയിലായിരുന്നു മൃതദേ ഹം. താനൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം തിരൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സൈനബ. മക്കള്‍: മിറ്റ്‌ലാജ്, സുമയ്യ, സുഫാന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top