Section

malabari-logo-mobile

താനൂര്‍ ബോട്ടപകടം: പോര്‍ട്ട് ഓഫീസര്‍ അടക്കം ആറുപ്രതികള്‍ക്ക് ജാമ്യമില്ല

HIGHLIGHTS : Tanur boat accident: No bail for six accused including port officer

മഞ്ചേരി: താനൂര്‍ ബോട്ടപകടക്കേസില്‍ പോര്‍ട്ട് ഓഫീസറും ചീഫ് സര്‍വേയറും ഉള്‍പ്പെടെ ആറുപ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാകോടതി തള്ളി. കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ പൊന്നാനി വലിയവീട്ടില്‍ പ്രസാദ് (50), ആലപ്പുഴ ചീഫ് സര്‍വേയര്‍ വട്ടിയൂര്‍ക്കാവ് കല്ലാനിക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് (43), ബോട്ട് സര്‍വീസ് മാനേജര്‍ മലയില്‍ അനില്‍ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈവളപ്പില്‍ ശ്യാംകുമാര്‍ (35), യാത്രക്കാരെ വിളിച്ചുകയറ്റാന്‍ നിയോഗിച്ച താനൂര്‍ പൗരാജിന്റെ പുരയ്ക്കല്‍ ബിലാല്‍ (32), ജീവനക്കാരായ വടക്കയില്‍ സവാദ് (41), റിന്‍ഷാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ്. മുരളീകൃഷ്ണ തള്ളിയത്.

ആറുമുതല്‍ പന്ത്രണ്ടുവരെ പ്രതികളാണിവര്‍. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യം നല്‍കിയാല്‍ അത് കേസിനെ ബാധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ടോം കെ. തോമസ് വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. പ്രതികളെ തിരൂര്‍ സബ്ജയിലേക്കു മാറ്റി.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!