നാടിനെ നടുക്കി ബോട്ട് അപകടം; മരണം18

താനൂര്‍: തൂവല്‍ തീരത്ത് നാടിനെ നടുക്കിയ ബോട്ട് അപകടത്തില്‍ മരണം 18 ആയി. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. മരണ സംഖ്യ ഉയരാനാണ് സാധ്യത എന്നാണ് പ്രാഥമിക വിവരം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

നാട്ടുകാര്‍ക്ക് പുറമെ മത്സ്യ തൊഴിലാളികളും, താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top