താനൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

താനൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ അഗ്നിക്കിരയാക്കി. മുക്കോല ലക്ഷംവീട് കോളനിക്ക് സമീപം തള്ളാശേരി കോനാരി പറമ്പിന്‍ല്‍ മുഹമ്മദ് ബഷീറിന്റെ ബൈക്കാണ് തീയിട്ടത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്.

വീടിന്റെ മുറിയിലേക്ക് പുക പടര്‍ന്നതോടെ വീട്ടുകാര്‍ ഉണരുകയായിരുന്നു. അപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. സമീപവാസികള്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് കത്തിനശിച്ചു.

സമാധാനാന്തരീക്ഷം നില നില്‍ക്കുന്ന പ്രദേശത്താണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമം. സംഭവത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top