ഹോൺ അടിച്ചതിന് ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം: താനൂരിൽ 

താനൂർ :  കാറിനു പിറകിൽ വെച്ച് ഹോൺ അടിച്ചതിന് ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം.  പനങ്ങാട്ടൂർ അട്ടത്തോട് സ്വദേശി   റിയാസിനാണ്‌ മർദനമേറ്റത്. കാറിൽ സഞ്ചരിച്ചിരുന്ന നാലു യുവാക്കളാണ് താനൂർ ബസ്സ്റ്റാൻഡിന് സമീപം വെച്ച് റിയാസിനെ
ആക്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു  സംഭവം.

ഈ സമയം യുവാക്കൾ മദ്യലഹരിയിൽ ആണെന്ന് പറയപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ റിയാസിന് ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ  എത്തിച്ചെങ്കിലും പിന്നീട്   കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് .സംഭവത്തിൽ പ്രതിഷേധിച്ച്  ശനിയാഴ്ച താനൂരിൽ ഡ്രൈവർമാർ രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെ  പണിമുടക്കും.

Share news
error: Content is protected !!
Scroll to Top