തേഞ്ഞിപ്പലത്ത്  വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർത്തു

തേഞ്ഞിപ്പലം : ഹർത്താൽ ദിനത്തിൽ ആക്രമിക്കപ്പെട്ട കാറിനുനേരെ വീണ്ടും അക്രമം.  തേഞ്ഞിപ്പലം ചെട്ടിയാർമാട് സ്വദേശി കോഴിശ്ശേരി  ഹൈദ്രോസിന്റെ
കാറാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ടടുത്തവെച്ച്‌
തകർത്തത്.  കാറിൻറെ മുന്നില് ചില്ലും പിറകിലെ  ചില്ലും തകർത്തിട്ടുണ്ട് . വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.  രാവിലെ ഉണർന്നപ്പോഴാണ് കാർ തകർത്തത് വീട്ടുകാർ അറിഞ്ഞത്.

കാർ നേരത്തെ കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന ഹർത്താൽ ദിനത്തിൽ കൂട്ടുമൂച്ചി വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച്  ഹർത്താലനുകൂലി കളുടെ പേരിൽ  കേസെടുത്തിട്ടുണ്ട്.   അന്ന് ഹൈദ്രോസിന്റെ മകള്‍ ഹന്‍ഷയാണ്‌ കാർ
ഓടിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top