Section

malabari-logo-mobile

അപർണ ശിവകാമിയുടെ വീട് ആക്രമിക്കപ്പെട്ട സംഭവം : വനിതാ കമ്മീഷൻ കേസെടുത്തു

HIGHLIGHTS : മലപ്പുറം:   ശബരിമലയിൽ പോകാൻ താൽപര്യം പ്രകടിപ്പിച്ച് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ  യുവതികളിലൊരാളായ അദ്ധ്യാപിക അപർണ

മലപ്പുറം:   ശബരിമലയിൽ പോകാൻ താൽപര്യം പ്രകടിപ്പിച്ച് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ  യുവതികളിലൊരാളായ അദ്ധ്യാപിക അപർണ ശിവകാമിയുടെ  വീട് ആക്രമിച്ച സംഭവത്തിൽ   കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അപർണയുടെ  മലപ്പുറം കാക്കഞ്ചേരിയിലെ വീടാണ് കഴിഞ്ഞദിവസം രാത്രി  ആക്രമിക്കപ്പെട്ടത്. ആക്രമത്തിൽ വീടിൻറെ ചില്ലുകൾ     എറിഞ്ഞ തകർത്തിരുന്നു 
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ  എംസി ജോസഫൈൻ  നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി

എന്നാൽ സംഭവത്തിൽ പോലീസ് നിസ്സാര വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.  ആക്രമണം നടന്ന സമയത്ത് അപർണയുടെ മകൾ   ഉറങ്ങിക്കിടന്നിരുന്ന   മുറിയുടെ ചില്ലുകൾ  എറിഞ്ഞു തകർത്തിരുന്നു. ഭവനഭേദനം അടക്കമുള്ള     അക്രമങ്ങൾ നടന്നിട്ടും   പൊലീസ് ഇതിന് ഗൗരവത്തിലെടുത്തില്ല എന്നാണ് ആക്ഷേപം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!