താനൂര്‍ കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ട്രിപ്പിള്‍ ലോക്ക് ഡൗണിലുള്ള താനൂര്‍ നഗരസഭയില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു.
താനൂര്‍ സാമുഹിക ആരോഗ്യകേന്ദ്രത്തിലാണ് പരിശോധന. കോവിഡ് റാപിഡ് ആക്ഷന്‍ വിഭാഗം 44 ഡിവിഷനുകളിലായി 1200 വീടുകളില്‍ സര്‍വ്വേ നടത്തിയതിന്റെ അടിസ്ഥനാത്തിലാണ് പരിശോധന.
ആദ്യദിവസം പരിശോധിച്ച 16 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.പി. ഹാഷിം പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




