വെളിമുക്കില്‍ തെരുവനായയുടെ കടിയേറ്റ് കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി; മൂന്നിയൂര്‍ വെളിമുക്കിലും പരിസരപ്രദേശങ്ങളിലും തെരുവ് നായയുടെ കടിയേറ്റ് അഞ്ചുപേര്‍ക്ക് പരിക്ക്.
വെളിമുക്ക് ഫള്ല്‍ സഖാഫിയടെ മകള്‍ ഫാത്തിമ റസാന(6), വെളിമുക്ക് മൂലക്കല്‍ ജാബിറിന്റെ മകന്‍ മുഹമ്മദ് ജിനാന്‍, തലപ്പാറ സ്വദേശി ഹുസൈന്റെ മകന്‍ മുഹമ്മദ് മുജീദബ്(20, വെളിമുക്ക് സ്വദേശിനി ഖദീജ(45), കട്ടപ്പാറ സ്വദേശി മുഹമ്മദ് ജാബിറിന്റെ മകന്‍ മുഹമ്മദ് ജിനാന്‍(6) എന്നിവര്‍ക്കാണ് കടിയേറ്റത്.

ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top