പെരിന്തല്‍മണ്ണ : പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സുകാരിയെ വിവാഹം ചെയ്ത വരനെതിരെയും,പെണ്‍കുട്ടിയുടെ പിതാവിനെതിരെയും പോലീസ് കേസെടുത്തു. മലപ്പുറം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നിര്‍ദ്ദേശപ്രകാരം മേലാറ്റൂര്‍ പോലീസാണ് കേസെടുത്തത്.
2006ലെ ബാല വിവാഹ നിരോധനനിയമത്തിലെ 9.10.11 സെക്ഷന്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മേലാറ്റൂരിനടുത്ത് വാടകവീട്ടില്‍ താമസിച്ചുവരികാണ് പെണ്‍കുട്ടിയുടെ കുടുംബം. വരന്‍ നെന്‍മിനി സ്വദേശിയാണ്
കഴിഞ്ഞ മാസം 16നാണ് വിവാഹം നടന്നത്. പെണ്‍കുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




