തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍.
എആര്‍ ക്യാമ്പിലെ പോലീസുകാരനും കരിമണല്‍ സ്വദേശിയുമായ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നാണ് പരാതി. ബന്ധുക്കളാണ് തൂമ്പ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
കോണ്‍സുലേറ്റിലെ ഡിപ്ലമാറ്റിക് ബാഗില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയ ദിവസം കേസിലെ പ്രതികളിലൊരാളായ സ്വപ്‌ന സുരേഷ് ജയഘോഷിനെ വിളിച്ചിരുന്നതായി പറയപ്പെടുന്നു.
ഇപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ താമസിച്ചുവരുന്ന ജയഘോഷ് കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെട ഭാര്യയേയും മക്കളേയും കരിമണിലിലെ കുടംബ വീട്ടിലാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക പിസ്റ്റള്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനില്‍ മടക്കി ഏല്‍പ്പിചതായും പറയപ്പെടുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തിരിക്കാമെന്ന സംശയമാണ് ബന്ധുക്കള്‍ക്കുള്ളത്.




