സമൂഹ വ്യാപനം തടയാന്‍ സംസ്ഥാനത്ത് ആദ്യമായി ‘ആക്ടീവ് സര്‍വൈലന്‍സ് ‘ പരിശോധന താനൂരില്‍

താനൂര്‍: കോവിഡ് സ്ഥിരീകരിച്ച ചീരാന്‍ കടപ്പുറം സ്വദേശിയായ ലോറി ഡ്രൈവറില്‍ നിന്നും സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളും ‘ആക്ടീവ് സര്‍വൈലന്‍സ് ‘ (കോവിഡ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഓര്‍ഗാനോഗ്രാം) നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടക്കുന്നത്.

സിഎച്ച്‌സി കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയെന്നും
ഈ വിഷയത്തില്‍ വിദഗ്ധരായ ഡോ.നവ്യയുടേയും, ഡോ.സുബിന്റെയും നേതൃത്വത്തിലാണ് ‘ആക്ടീവ് സര്‍വൈലന്‍സ്’ നടപ്പാക്കുകയെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി.പി ഹാഷിം പറഞ്ഞു.

ഡി എം ഒ യുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന 15 അംഗ സംഘമാണ് ഇതിലുള്ളത്. തുടര്‍ച്ചയായി നാല് ദിവസം ഇവര്‍ താനൂരില്‍ ഉണ്ടാകും.
ഇതിന്റെ ഭാഗമായി  വീടുകളില്‍ പരിശോധന നടത്തും.

കോവിഡ് ലക്ഷണം ഉള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും. സിഎച്ച്‌സി യിലെ ഉദ്യോഗസ്ഥരും ആശാവര്‍ക്കര്‍മാരും ഉള്‍പ്പെട്ട അമ്പതോളം പേര്‍ വിദഗ്ധ സംഘത്തെ സഹായിക്കും

ഇതുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സികെ സുബൈദ വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷ്‌റഫ്, കൗണ്‍സിലര്‍ എംപി അഷ്‌റഫ് എന്നിവര്‍ അറിയിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •