താനൂരില്‍ വീണ്ടും റോഡ് അപകടം;ലോറി നിയന്ത്രണംവിട്ട് വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു

താനൂര്‍: വയാട്ടില്‍ നിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

https://www.youtube.com/watch?v=Y_CnsF4g1NM

എതിരെ വന്ന കാറിനെ രക്ഷിക്കാന്‍ശ്രമിക്കവെ ലോറി നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതില്‍ ഇടിക്കുകയായിരുന്നു. മതില്‍ തകര്‍ത്ത് ലോറി പകുതിയിലധികം വീട്ടുവളപ്പിലേക്ക് കയറി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് താനൂര്‍ തിരൂര്‍ റോഡിലെ വലിയപാടത്ത് അപകടം സംഭവിച്ചത്. മൂന്നാറില്‍ നിന്ന് വയനാട്ടിലേക്ക് തേയിലയുമായി പോവുകയായിരുന്നു ലോറി.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതെസമയം വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top