
തിരൂര്‍: അന്നാരയിലെ ഓള്‍ഡ് പൊന്നാനി തോട്ടില്‍ വിസര്‍ജ്യമാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവറെയും സഹായിയെയും നാട്ടുകാര്‍ പിടികൂടി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ശക്തമായ ഒഴുക്കുള്ള തോടിന്റെ അരികില്‍ വാഹനം നിര്‍ത്തി മാലിന്യം തള്ളുന്നതിനിടെ റോഡിടിയുകയും ലോറി ചരിയുകയുമായിരുന്നു.
ജെസിബി ഉപയോഗിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലോറി തോട്ടിലേക്ക് മറിഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ നഗരസഭാ കൗണ്‍സിലര്‍ ഷബീറലി പൊലീസിനെയും വിവരമറിയിച്ചു. കോട്ടക്കലില്‍ നിന്നാണ് മാലിന്യം എത്തിച്ചതെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴിനല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




