തിരൂരില്‍ ടാങ്കര്‍ ലോറി റോഡരികിലെ കുഴിയില്‍ താഴ്ന്നു

തിരൂര്‍:ലോഡുമായി വന്ന ടാങ്കര്‍ലോറി റോഡരികിലെ കുഴിയില്‍ താഴ്ന്നു. കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൈപ്പ്‌ലൈനിടുന്നതിന് വേണ്ടി എടുത്ത കുഴിയിലേക്ക് ടാങ്കര്‍ ലോറി താഴ്ന്നത്.

തിരൂര്‍ കുറ്റിപ്പുറം റോഡില്‍ കണ്ണംകുളത്ത് ഉച്ചയോടെയാണ് സംഭവം. ഇവിടെ ആഴമേറിയ കുഴികളാണ് റോഡിന്റെ സൈഡുകളിലായി എടുത്തിട്ടുള്ളത്. ഇതുകൊണ്ട് തന്നെ ഇവിടെ അപകടങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്.

കുഴി, മതിയായ രീതിയില്‍ തൂര്‍ക്കുവാന്‍ വാട്ടര്‍ അതോറിറ്റിയും പിഡബ്‌ളിയുഡിയും വേണ്ട രീതിയില്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ഉപരോധസമരമടക്കമുള്ള പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണിവിടെ.

Share news
error: Content is protected !!
Scroll to Top