കല്ലട ബസില്‍ പീഡനശ്രമം;രണ്ടാം ഡ്രൈവര്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം: കല്ലട ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ബസിലെ രണ്ടാം ഡ്രൈവര്‍ അറസ്റ്റിലായി.

കര്‍ണ്ണാടക മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകായിരുന്ന ബസില്‍ വെച്ച് രാത്രി 1.30 ഓടെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് ബസില്‍ കയറിയ യുവതിയെ സീറ്റിലെത്തി കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍ ജോസഫ് കയറിപ്പിടിക്കുകയായിരുന്നു എന്നാണ് പരാതി. യുവതിയും യാത്രക്കാരും ബഹളം വെച്ചെങ്കിലും ബസ് നിര്‍ത്താതെ പോവുകയായിരുന്നു. ഉപദ്രവിച്ച ആളെ യാത്രക്കാര്‍ പിടികൂടുകയും പോലീസിനെ വിളിക്കുകയും ചെയ്തതോടെയാണ് ബസ് നിര്‍ത്തിയത്.

ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് സി ഐ ജി ബാലചന്ദ്രന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top