Section

malabari-logo-mobile

തമിഴ്‌നാട്ടില്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ ഇനിമുതല്‍ പ്രത്യേക ഡ്രസ്‌ കോഡ്‌

HIGHLIGHTS : ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്താന്‍ ഇനിമുതല്‍ പ്രത്യേക ഡ്രസ്‌ കോഡ്‌ നിര്‍ബന്ധമാക്കി. മദ്രാസ്‌ ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിലെ ജസ്‌റ്റിസ്‌...

30TH_NATION_CHAMUN_2602259fചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്താന്‍ ഇനിമുതല്‍ പ്രത്യേക ഡ്രസ്‌ കോഡ്‌ നിര്‍ബന്ധമാക്കി. മദ്രാസ്‌ ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിലെ ജസ്‌റ്റിസ്‌ എസ്‌. വൈദ്യാനാഥനാണ്‌ ഡ്രസ്‌ കോഡ്‌ നിര്‍ബന്ധമാക്കി വിധി പുറപ്പെടുവിച്ചത്‌.

പുതിയ ഡ്രസ്‌കോഡ്‌ പ്രകാരം പുരുഷന്‍മാര്‍ക്ക്‌ മുണ്ടും ഷര്‍ട്ടും അല്ലെങ്കില്‍ പൈജാമ. സ്‌ത്രീകള്‍ക്ക്‌ സാരി അല്ലെങ്കില്‍ ചുരിദാറോ, ഹാഫ്‌ സാരിയോ ധരിക്കണമെന്നാണ്‌ ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ കുട്ടികള്‍ക്ക്‌ ഏത്‌ തരം വസ്‌ത്രം വേണമെങ്കിലും ധരിക്കാം എന്നാല്‍ ശരീരം പൂര്‍ണമായും മറഞ്ഞിരിക്കണമെന്നും മാത്രം. ഭക്തര്‍ ഡ്രസ്‌ കോഡ്‌ പാലിക്കുന്നുവെന്ന്‌ ഉറപ്പാക്കാന്‍ പോലീസ്‌ ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

sameeksha-malabarinews

ക്ഷേത്രത്തിന്റെ ആത്മീയാന്തരീക്ഷം നിലനിര്‍ത്തുന്നതിന്‌ ഡ്രസ്‌ കോഡ്‌ നിര്‍ന്ധമാക്കാതെ തരമില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. ഭക്തര്‍ കുട്ടിപ്പാവാടയും ഷോര്‍ട്‌സും ധരിക്കുന്നത്‌ നിരോധിച്ചു കൊണ്ട്‌ ശ്രീ സോമനാഥ ക്ഷേത്രത്തില്‍ ഡ്രസ്‌ കോഡ്‌ ഏര്‍പ്പെടുത്തിയ സംഭവും അദേഹം വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!